മുന്‍ സര്‍ക്കാര്‍ ആദിവാസികളുടെ 14777 വീടുകള്‍ പൂര്‍ത്തിയാക്കിയില്ല

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആദിവാസികള്‍ക്ക് അനുവദിച്ച 14777 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയില്ളെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. ഇക്കാലത്ത് 17472 വീടുകളാണ് അനുവദിച്ചത്. അതില്‍ 2695 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിനു പുറമെ ഐ.എ.വൈ പദ്ധതിയില്‍ പട്ടികവര്‍ഗ വകുപ്പിന് ഒരു ലക്ഷം വീതം നല്‍കാന്‍ കഴിയാത്തതിനാല്‍ 18290 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായില്ല. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പഠനമുറി സഹായ പദ്ധതി ആവിഷ്കരിക്കുന്നത് പരിശോധിച്ചുവരുകയാണെന്ന് കെ.വി. വിജയദാസ്, രാജു എബ്രഹാം, ഐ.ബി. സതീഷ്, മുരളി പെരുന്നെല്ലി, സി.കെ. ഹരീന്ദ്രന്‍ എന്നിവരെ അറിയിച്ചു.

2014 മുതല്‍ ഇതുവരെ 14 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് പുതിയ മേഖലകളില്‍കൂടി കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കെ.ഡി. പ്രസേനന്‍, സി. കൃഷ്ണന്‍, എം. നൗഷാദ്, വി. ജോയി എന്നിവരെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ഈ  സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം 44 സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്‍ററുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി പുരുഷന്‍ കടലുണ്ടിയെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

മദ്യനയം നടപ്പാക്കിയ ശേഷം എക്സൈസ് വകുപ്പ് കണ്ടെടുക്കുന്ന എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് എം.എം. മണിയുടെ ചോദ്യത്തിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കി. 2013ല്‍ 793ഉം 2014ല്‍ 970ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 1789 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  പാന്‍മസാല വില്‍പനയുമായി ബന്ധപ്പെട്ട് 3448 പേര്‍ക്കെതിരെ എക്സൈസ് നിയമ നടപടി സ്വീകരിച്ചു. സെപ്റ്റംബര്‍ 15വരെ ഹെല്‍മറ്റ് ധരിക്കാത്ത 1396431 ഇരുചക്രവാഹന യാത്രികര്‍ക്കെതിരെ പിഴ ഈടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം. ഷാജിയെ അറിയിച്ചു. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് 2,26,248 പേര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.