ആരോഗ്യമന്ത്രി രാജിവെക്കണമെന്ന്​ വി.എം സുധീരൻ

തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്ന കാര്യം ​ജനങ്ങളുടെ മുന്നിൽ  നിന്ന്​ മറച്ചുവെച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. പ്രതിപക്ഷം ഇൗ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ തലവരിപ്പണം വാങ്ങുന്നില്ലെന്നാണ്​ മന്ത്രി പറഞ്ഞത്​. എന്നാൽ ഇപ്പോൾ ഇൗ വിഷയത്തിൽ മന്ത്രി കുറ്റസമ്മതം നടത്തിയിരിക്കുന്നു. തലവരിപ്പണം വാങ്ങുന്ന കാര്യം പൊതുസമൂഹത്തി​​െൻറ മുന്നിൽ  മന:പൂർവം മറച്ചുവെച്ച മന്ത്രിക്ക്​ തൽസ്​ഥാനത്ത്​ തുടരാൻ അർഹതയില്ലെന്നും സുധീരൻ വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.