കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു

തിരുവനന്തപുരം: കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

കയർ തൊഴിലാളികൾക്ക് 2023ലെ ഓണം- ക്രിസ്മസ് ഫൈനൽ ബോണസ് 30.34 ശതമാനം ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്. കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് 20 ശതമാനവും ഇൻസെന്റ്റീവ് 10,000 രൂപയുമാണ്.

യോഗത്തിൽ ലേബർ കമീഷണർ ഡോ.കെ.വാസുകി അഡീഷണൽ ലേബർ കമീഷണർ ഐ.ആർ.കെ ശ്രീലാൽ, വ്യവസായ ബന്ധസമിതിയിലെ തൊഴിലാളി - തോഴിലുടമാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - 2023 bonus for coir and cashew workers has been decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.