തിരുവനന്തപുരം: ചരക്കു സേവനനികുതി വകുപ്പിലെ 208 ഓഫിസ് അറ്റൻഡൻറ് തസ്തികകള്‍ പഞ്ചായത്തിലേക്ക് മാറ്റി വിന്യസിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളും നിലവിലെ 14 ഒഴിവുകളും ഉള്‍പ്പെടെ ആകെ 222 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. അടിയന്തരമായി ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
● ജൂൺ 30ന് കാലാവധി തീരുന്ന ഹൈകോടതിയിലെ 16 സ്പെഷല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണിലിെൻറ തിരുവനന്തപുരം െബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി ഒരുമാസം നീട്ടി (1/07/2021 മുതല്‍ 31/07/2021 വരെ) നൽകി.
● ഹൈകോടതി എസ്റ്റാബ്ലിഷ്മെൻറിലേക്ക് പുതിയ 13 വിഭാഗങ്ങളിലായി 98 തസ്തികകള്‍ സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.