പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിെൻറ പേരിൽ വീട്ടിൽ കയറി 21കാരിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. ഏലംകുളം പഞ്ചായത്തിൽ എളാട് യിൽ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രെൻറ മകൾ ദൃശ്യയാണ് (21) കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീ (13) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദാണ് (21) പിടിയിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 9.30ഒാടെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ ദൃശ്യയുടെ പിതാവ് ബാലചന്ദ്രെൻറ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന വ്യാപാര സ്ഥാപനം കത്തിനശിച്ച് വൻ നഷ്ടം സംഭവിച്ചിരുന്നു. സാധാരണ തീപിടിത്തമാണെന്നാണ് കരുതിയതെങ്കിലും കട കത്തിച്ചതിന് പിന്നിലും പ്രതി വിനീഷാണെന്ന് തെളിഞ്ഞു. കട കത്തിനശിച്ചതിനെത്തുടർന്ന് ബാലചന്ദ്രൻ വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ടൗണിലായിരുന്ന സമയത്താണ് വിനീഷ് കൊലപാതകത്തിനായി ഏലംകുളത്തെത്തിയത്. ബാലചന്ദ്രെൻറ ഭാര്യ ദീപ കുളിക്കാൻ പോയതായിരുന്നു.
വീടിെൻറ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ട്. ബഹളംകേട്ട് മുകൾ നിലയിൽനിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ്, ഡിവൈ.എസ്.പി കെ.എം ദേവസ്യ, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
പ്രണയം നിരസിച്ചതിലുള്ള വിരോധത്താൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഒരു തവണ വിനീഷ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. ദേവശ്രീയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിെൻറ പരാതിയിൽ നേരത്തേ വിനീഷ് വിനോദിനെ പൊലീസ് താക്കിത് ചെയ്തതുമാണ്. രണ്ട് മക്കളാണ് ബാലചന്ദ്രന്. മരിച്ച ദൃശ്യ ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽ.ബി മൂന്നാം വർഷ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.