തിരുവനന്തപുരം: സംസ്ഥാനത്ത് 266 വഖഫ് കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കൈയേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാന്‍ വഖഫ് ബോര്‍ഡിന് നിർദേശം നല്കി.
ചീഫ് എക്സിക്യുട്ടിവ് ഓഫിസറുടെ അന്വേഷണത്തില്‍ വസ്തു വഖഫാണെന്നും കൈയേറ്റം ഉണ്ടെന്നും കണ്ടെത്തിയാല്‍ നിശ്ചിത സമയപരിധിക്കകം ഒഴിയാൻ നിർദേശം നല്‍കും. ഒഴിയാത്ത പക്ഷം വഖഫ് നിയമം വകുപ്പ് 54(3) പ്രകാരം വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. ഉത്തരവാകുന്ന മുറക്ക് വഖഫ് നിയമം വകുപ്പ് 55 പ്രകാരം എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് മുഖാന്തരം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതാണ് നടപടിക്രമമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.