കോഴിക്കോട്ട്​ മൂന്ന്​ കോടിയുടെ ഹഷീഷ്​ ഓയിൽ പിടികൂടി; കടത്തിയത്​ ബസിൽ

കോഴിക്കോട്​: രാമാനാട്ടുകരയിൽ കോടികളുടെ ലഹരിമരുന്ന്​ വേട്ട. രാമനാട്ടുകര ബസ്​സ്റ്റാൻഡ്​ പരിസരത്ത്​ നിന്ന്​ രാജ്യാന്തര വിപണിയിൽ​ മൂന്ന് കോടി രൂപയിലധികം വില വരുന്ന​ ​ഹഷീഷ്​ ഓയിലുമായി ഓൾ പിടിയിലായി. സംഭവത്തിൽ കോഴിക്കോട്​ പയ്യാനക്കൽ ചക്കുംകടവ്​ സ്വദേശി അൻവർ​ അറസ്റ്റിലായി.

രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിൽ ഫറോക്ക്​ എക്​സൈസ് സംഘം​ നടത്തിയ പരിശോധനയിലാണ്​ അൻവർ പിടിയിലായത്​. മൂന്ന്​ പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മൂന്ന്​ കിലോയോളം വരുന്ന ഹഷീഷ്​ ഓയിൽ.

ലഹരിമരുന്നുമായി രാമനാട്ടുകരിൽ ബസ്​ ഇറങ്ങിയ വേളയിലാണ്​ അൻവറിനെ എക്​സൈസ്​ സംഘം പിടികൂടിയത്​.

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നാണ്​ ലഹരിമരുന്ന്​ കേരളത്തിൽ എത്തിച്ചത്​. അൻവർ മുമ്പും മയക്കുമരുന്ന്​ കേസിൽ പിടിയിലായിട്ടുണ്ട്​. 

Tags:    
News Summary - 3 crore worth hashish oil seized from ramanattukara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.