തിരുവനന്തപുരം: പണമില്ലാത്തതുകാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തര ധനസഹായമായി സർക്കാർ 30 കോടി രൂപ അനുവദിച്ചു. കോവിഡ് മൂന്നാം തരംഗത്തിൽ കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇത് വളരെ ആശ്വാസം പകരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിലവിൽ 1174 ജനകീയ ഹോട്ടലുകളാണുള്ളത്. ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണ് നൽകുന്നു. മൂന്നാംതരംഗത്തിന് മുമ്പ് വരെ ദിവസം രണ്ടുലക്ഷത്തോളം പേരാണ് ജനകീയ ഭക്ഷണശാലകളിൽനിന്ന് ആഹാരം കഴിച്ചിരുന്നത്.
20 രൂപക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായും നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.