കെ.എസ്.ആർ.ടി.സിക്ക് ശമ്പള വിതരണത്തിന് 30 കോടി

 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ശമ്പളവിതരണത്തിന് സർക്കാർ 30 കോടി അനുവദിച്ചു. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് തുക അനുവദിച്ചത്. നിലവിൽ രണ്ടുഗഡുക്കളായാണ് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നത്. ആകെ 25000 ജീവനക്കാരാണുള്ളത്. ആദ്യഗഡു ശമ്പളം വിതരണം ചെയ്യാൻ 33.5 കോടി രൂപ വേണം. അടുത്ത ഗഡുവിന് 50 കോടി രൂപയും. 

അഞ്ചാം തീയതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ യൂണിയനുകൾ സമരം തുടരുകയാണ്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Tags:    
News Summary - 30 crores for distribution of salary to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.