perinthalmanna bus accident

പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30തോളം പേർക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് നാശനഷ്ടം ഉണ്ടായി. 

Tags:    
News Summary - 30 injured in collision between private buses in Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.