കുട്ടനാട്ടിൽ 3000 പേർക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ല -തോമസ് ഐസക്

തിരുവനന്തപുരം: ശുചീകരണ യത്നം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും. സ്കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും. കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടനാട്ടിലെ വെള്ളമിറങ്ങാന്‍ വൈകും. അതിനാല്‍ തന്നെ അവിടത്തെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. മട വീണത് കുത്തിക്കളഞ്ഞാലേ പൂര്‍ണമായി വെള്ളം വറ്റിക്കാനാകൂ. ഇതിനായി 40 പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. പ്രഥമ പരിഗണന എ.സി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും ഐസക് പറഞ്ഞു.

സഹായം ലഭിക്കാന്‍ ക്യാമ്പില്‍ കഴിയണമെന്നില്ല. സര്‍ക്കാര്‍ സഹായം എല്ലാ ദുരിത ബാധിതര്‍ക്കും നല്‍കും. ബന്ധുവീടുകളില്‍ താമസിച്ചവര്‍ക്കും ഇത് ലഭിക്കും. രണ്ടു ദിവസം വീട് വെള്ളത്തില്‍ മുങ്ങിയവർക്കും സഹായത്തിന് അർഹതയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Full View
Tags:    
News Summary - 3000 people in Kuttanad are not return their homes says Minister Thomas Issac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.