തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ 38.7 ശതമാനം കോവിഡ് െഎ.സി.യു കിടക്കകളാണ് ഇനി ശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐ.സി.യു കിടക്കകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ ആകെ വെൻറിലേറ്ററുകളുടെ എണ്ണം 2293 ആണ്. ഇതിൽ 441 എണ്ണം കോവിഡ് രോഗികളുടെ ചികിത്സക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ ആകെ വെൻറിലേറ്ററുകളിൽ 72.3 ശതമാനം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻറിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത്.
സി.എഫ്.എൽ.ടി.സി കിടക്കകളിലെ 0.96 ശതമാനവും സി.എൽ.ടി.സികളിലെ 20.6 ശതമാനവും ഓക്സിജൻ കിടക്കകളാണ്. മെഡിക്കൽ കോളജുകളിൽ ആകെയുള്ള 3231 ഓക്സിജൻ കിടക്കകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സക്ക് നീക്കിെവച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ കിടക്കകളിൽ 66.12 ശതമാനം ഉപയോഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.