കൊടുവള്ളിയില്‍ രേഖകളില്ലാത്ത 44 ലക്ഷം രൂപ പിടികൂടി

കൊടുവള്ളി: കൊടുവള്ളിയില്‍ രേഖകളില്ലാത്ത 44 ലക്ഷം രൂപ പൊലീസ് പിടികൂടി. മൂന്നു പേരില്‍നിന്നാണ് പണം പിടികൂടിയത്.ദേശീയപാതയില്‍ വെണ്ണക്കാടിന് സമീപം ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ വാഹനപരിശോധനക്കിടെ താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് 30 ലക്ഷം  പിടികൂടിയത്. കാറില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടുവരുകയായിരുന്നു പണം.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി പുഴങ്കര ബഷീര്‍ (52) നെ പിടികൂടി  താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 മറ്റൊരു സംഭവത്തില്‍ ബുധനാഴ്ച രാവിലെ നടമ്മല്‍പൊയില്‍ സ്വദേശി ഗഫൂറിനെ രേഖകളില്ലാത്ത 1.25 ലക്ഷം രൂപയുമായി കൊടുവള്ളി പൊലീസ് പിടികൂടി.
 ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശി മാക്സ് ഫൈസലിന്‍െറ സ്ഥാപനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ 12.75 ലക്ഷത്തോളം രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

 

Tags:    
News Summary - 44 lakh black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.