തിരുവനന്തപുരം: വിമാനത്താവള സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ലോക്കറിൽ നിന്നാണ് ഫിക്സഡ് ഡെപ്പോസിററായി സൂക്ഷിച്ച കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു.
വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയും എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറിൽ നിന്ന് 64 ലക്ഷവും 982.5 ഗ്രാം സ്വർണവും കണ്ടെടുത്തത്.
കള്ളക്കടത്തു വഴി സ്വപ്ന സമ്പാദിച്ചതാണ് ഇവയെല്ലാമെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. എന്നാൽ വിവാഹസമ്മാനമായി ലഭിച്ചതാണ് സ്വർണമെന്ന് സ്വപ്ന പറയുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാൻ കസ്റ്റംസ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.