തേദ്ദശ തെരഞ്ഞെടുപ്പിെൻറ ഒന്നാംഘട്ടത്തിൽ അഞ്ച് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുേമ്പാൾ രാഷ്ട്രീയ ചിത്രം മാധ്യമം ലേഖകർ വിലയിരുത്തുന്നു
പ്രവചനാതീതം തലസ്ഥാനം
എം. ഷിബു
തിരുവനന്തപുരം: അടിക്കടി മാറിമറിഞ്ഞ് പ്രവചനങ്ങളുടെ വരയടയാളങ്ങളിലൊതുങ്ങാതെ കണക്കുകൂട്ടലുകളെ കള്ളിക്ക് പുറത്തുനിർത്തുകയാണ് തലസ്ഥാന ജില്ല. മുന്നണികൾ മൂന്നിനോടും മറുത്തുപറയാതെയും അയിത്തം കാട്ടാതെയും ചേർത്ത് നിർത്തുന്ന സമീപകാലശൈലി തദ്ദേശത്തട്ടിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. ആകെ 14 നിയമസഭാ മണ്ഡലങ്ങളിൽ പത്തിലും എൽ.ഡി.എഫ്. രണ്ട് ലോക്സഭ മണ്ഡലങ്ങളിൽ യു.ഡി.എഫ്. ബി.ജെ.പിക്ക് ആദ്യമായി നിയമസഭയിലേക്ക് വഴി തുറന്നതും തലസ്ഥാനമാണ്.
അവസാനഘട്ടത്തിലേക്കെത്തുേമ്പാഴും തൂക്കുസഭയുടെ സാധ്യതകൾ സാക്ഷ്യപ്പെടുത്തി ത്രികോണപ്പോരിലാണ് 100 വാർഡുള്ള കോർപറേഷൻ. നിലവിലേതിന് സമാനസാഹചര്യം. ൈകയിലുള്ള ചില സീറ്റ് നഷ്ടപ്പെടുമെങ്കിലും പുതിയവ പിടിച്ചെടുക്കാമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. അവസാന ലാപ്പിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ യു.ഡി.എഫ് ഇടതുമുന്നണിക്കൊപ്പം ശക്തമായ സാന്നിധ്യമാണ്.
ജില്ല പഞ്ചായത്തിൽ മേൽകൈ പ്രവചിക്കാനാവുക 15 ഡിവിഷനിലാണ്. ശേഷിക്കുന്ന 11ലും ശക്തമായ മത്സരമാണ്. 15 ഇടത്ത് യു.ഡി.എഫിനെ അേപക്ഷിച്ച് നേരിയ പച്ചപ്പ് ചുവപ്പിനുണ്ട്. ബി.ജെ.പിക്ക് ഏക സാന്നിധ്യമുള്ള വെങ്ങാനൂരിൽ കാര്യം അത്ര എളുപ്പമല്ല. ബി.ജെ.പി ജില്ല മുൻ പ്രസിഡൻറാണ് രംഗത്തുള്ളതെങ്കിലും ഡിവിഷൻ നിലനിർത്താൻ വിയർക്കണം.നാല് നഗരസഭകളിൽ മൂന്നിലും കടുത്തപോരാണ്. ആറ്റിങ്ങലിൽ കാറ്റ് ഇടത് ചേർന്നാണ്. ആകെ 73 പഞ്ചായത്തുകളിൽ 33ലും കേമ്പാടുകമ്പ് പോരാട്ടമാണ്. ഇതിലാകെട്ട നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആധിപത്യമുള്ളവയുണ്ട്. അധിപത്യചിത്രം തെളിഞ്ഞവയിൽ ഇടതുമുന്നണിക്കാണ് നേരിയ മുൻതൂക്കം. കഴിഞ്ഞവട്ടം മൂന്നിടത്ത് ആധിപത്യം കിട്ടിയ ബി.ജെ.പി അവ നിലനിർത്താനുള്ള കഠിനശ്രമത്തിലും. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് ഇടതിനാണ് സാധ്യത. ശേഷിക്കുന്നവയിൽ യു.ഡി.എഫും.
ഇടിയാതെ നോക്കാൻ ഇടതുപക്ഷം
അജിത് ശ്രീനിവാസൻ
കൊല്ലം: ഒരു മുന്നണിക്ക് ജയിക്കാവുന്നതിെൻറ പരമാവധിയായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലെത്ത എൽ.ഡി.എഫ് നേട്ടം. കോർപറേഷൻ, ജില്ല പഞ്ചായത്ത്, നാല് നഗരസഭ, 11 േബ്ലാക്ക് പഞ്ചായത്തുകൾ എന്നിവയിലും 68 ൽ 60 ഗ്രാമപഞ്ചായത്തുകളിലും വിജയം. ഇതിനേക്കാൾ വലുത് സ്വപ്നങ്ങളിൽ മാത്രം. അതുകൊണ്ടുതന്നെ, വലുതായൊന്നും നഷ്ടപ്പെടാതിരിക്കുക എന്നതിലാണ് എൽ.ഡി.എഫ് ശ്രദ്ധ. എന്ത് നേടിയാലും ലാഭമെന്ന ആശ്വാസമുണ്ടെങ്കിലും, കിട്ടുേമ്പാൾ എത്ര കൂടുതലാവുന്നോ അത്രയും എന്നതിലാണ് യു.ഡി.എഫ് ഉൗന്നൽ. ശ്രദ്ധിക്കെപ്പടാനാവുന്നതെല്ലാം ചെയ്ത് സാന്നിധ്യം അറിയിക്കാനാണ് ബി.ജെ.പി ശ്രമം.
സംസ്ഥാന സർക്കാറിനെതിരായ ആക്ഷേപങ്ങളും സർക്കാറിെൻറ വികസന ക്ഷേമപ്രവർത്തനങ്ങളും യു.ഡി.എഫിെൻറ വർഗീയ ബന്ധങ്ങൾ സംബന്ധിച്ച ആരോപണങ്ങളും മോദി സ്തുതിയുമൊക്കെ ഒാരോരുത്തരം തരാതരം ഉപയോഗിച്ചെങ്കിലും കശുവണ്ടി, മത്സ്യമേഖലകളിലെ പ്രതിസന്ധി ആർക്കും വലിയ വിഷയമായില്ല. കെ.ബി. ഗണേഷ്കുമാറിെൻറ പി.എ അറസ്റ്റ് ചെയ്യപ്പെട്ടതും അദ്ദേഹത്തിനെതിരായ മുൻ പാർട്ടി നേതാവിെൻറ വെളിപ്പെടുത്തലും ചൂടു വിഷയങ്ങളാവാമായിരുെന്നങ്കിലും ഗണേഷിെൻറ മൗനത്തിൽ അത് നനഞ്ഞുതന്നെ നിന്നു. കോർപറേഷനിലെ അഴിമതി ആരോപണങ്ങളും പ്രസ്താവനകളിൽ ഒതുങ്ങി.
25 വർഷമായി ജില്ല പഞ്ചായത്തിെൻറയും 20 വർഷമായി കോർപറേഷനിലെയും ഭരണം 'യു.ഡി.എഫ് ഇരിക്കാ കസേര'കളാണ്. കോൺഗ്രസ് വിമതരുടെ സാന്നിധ്യം ചില ഉറച്ച സീറ്റുകളെങ്കിലും നഷ്ടെപ്പടുത്തിയേക്കാം. അതേസമയം, ശബരിമല വികാരം അങ്ങനെയങ്ങ് പോയിട്ടില്ല. നില മെച്ചപ്പെടുത്തുമെന്ന് തോന്നുന്ന തരത്തിൽ കാര്യങ്ങൾ എത്തിക്കാൻ ബി.ജെ.പിക്കായിട്ടുണ്ട്. ചെേങ്കാട്ടയിൽ വിള്ളലുകൾ ഉണ്ടാവാനുള്ള സാധ്യത തള്ളാനാവില്ല.
ഇടതുകാറ്റിൽ തളർന്ന് യു.ഡി.എഫ്
വി.ആർ. രാജമോഹൻ
ആലപ്പുഴ: വ്യക്തമായ ഇടത് മേൽക്കോയ്മ നിലനിൽക്കുന്ന ജില്ലയിൽ അട്ടിമറി സാധ്യതയില്ല. ത്രിതല പഞ്ചായത്തുകളിലെ ആധിപത്യം നിലനിർത്തുന്നതോടൊപ്പം നഷ്ടമായ നഗരസഭകളും പിടിച്ചെടുക്കണമെന്ന അജണ്ടയാണ് എൽ.ഡി.എഫിന്. പതിവിന് വിരുദ്ധമായി ആലപ്പുഴ, കായംകുളം, അരൂർ, പുന്നപ്ര, മാരാരിക്കുളം തുടങ്ങിയ ശക്തിദുർഗങ്ങളിൽ വിമതർ വന്നത് ആദ്യഘട്ടത്തിൽ സി.പി.എമ്മിന് തലവേദനയാകാതിരുന്നില്ല.
നഗരസഭ ഭരണമുള്ള കായംകുളത്തും മാവേലിക്കരയിലും അധ്യക്ഷപദവിയിലുള്ളവരും പാർട്ടി എം.എൽ.എമാരും തമ്മിെല ശീതസമരം മറനീക്കിയതും സി.പി.എമ്മിന് ക്ഷീണമായി. എന്നാൽ, ഇൗ സാധ്യതകളെ ചൂഷണം ചെയ്യാൻ യു.ഡി.എഫിന് കഴിയാതെപോയതിെൻറ ആശ്വാസം ഇടത് കേന്ദ്രങ്ങൾക്കുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തെ ഉൾക്കൊള്ളിക്കുന്നതിലെ വീഴ്ചയും എ-െഎക്ക് പുറമെ കെ.സി. വേണുഗോപാൽ ഗ്രൂപ്പും ഉദയംകൊണ്ടതോടെ വിമതരുടെ എണ്ണം വർധിച്ചു. എല്ലാറ്റിനുമപ്പുറം സംഘടനസംവിധാനം ചിട്ടയായി ചലിപ്പിച്ചിരുന്ന ഡി.സി.സി അധ്യക്ഷൻ എം. ലിജു കോവിഡ് ബാധിതനായതും തിരിച്ചടിയായി.
പ്രചാരണം കൊഴുപ്പിച്ച് സാന്നിധ്യം ഉറപ്പാക്കി ത്രികോണ മത്സരത്തിെൻറ പ്രതീതി ജനിപ്പിക്കുന്നതിൽ എൻ.ഡി.എ വിജയിച്ചു. പേക്ഷ വിഭാഗീയതയുടെ അനുരണനങ്ങൾ താഴെത്തട്ടിലേക്ക് പ്രസരിച്ചതടക്കമുള്ള വിഷയങ്ങൾ തിരിച്ചടിയായി. വിജയിച്ചിടങ്ങളിൽ കോൺഗ്രസിനെ കടത്തിവെട്ടും വിധം ബി.ജെ.പിയിലെ വിമതശല്യം രൂക്ഷമാണ്. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്നതും പ്രതികൂലമായി.
നേതാക്കൾ സ്ഥാനാർഥികളായതോടെ പ്രചാരണം ശക്തമാക്കുംവിധം സംഘടനയെ നയിക്കാൻ രണ്ടാം നിര നേതാക്കളില്ലാത്തതും ദോഷമായി. പ്രതിപക്ഷത്ത് എത്താനായ മാവേലിക്കര മുനിസിപ്പാലിറ്റി ഭരണം പിടിച്ചെടുക്കണമെന്നത് അടക്കമുള്ള ലക്ഷ്യങ്ങളുമായാണ് ബി.ജെ.പി പേരാട്ടത്തിനിറങ്ങിയത്. ആലപ്പുഴ, ചേർത്തല നഗരസഭകൾകൂടി തിരിച്ചുപിടിച്ച് മേധാവിത്വം നിലനിർത്താനാണ് സി.പി.എം ശ്രമം. സർക്കാരിനെതിരെ രൂപംകൊണ്ട പ്രതിഷേധ വികാരങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്നത് കണ്ടറിയണം.
യു.ഡി.എഫിന് മേൽക്കൈ
ബിനു ഡി.
പത്തനംതിട്ട: തുടക്കത്തിൽ കോവിഡ് ബാധിതരെപോലെ അവശനിലയിലായിരുന്ന എൽ.ഡി.എഫ് അവസാന ലാപ്പിൽ നില കുറച്ച് മെച്ചപ്പെടുന്ന ചിത്രമാണ് കാണുന്നത്. എന്നാലും മുൻതൂക്കം യു.ഡി.എഫിനാണെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥികളുടെ മികവാണ് എൽ.ഡി.എഫിെൻറ നില മെച്ചപ്പെടുത്തിയത്. വിമതർ യു.ഡി.എഫിെൻറ ഭീഷണിയും. കേരള കോൺഗ്രസുകൾക്ക് സ്വാധീനമുള്ള ജില്ലയിൽ ജോസ് വിഭാഗത്തിെൻറ വരവ് എൽ.ഡി.എഫിന് ഗുണംചെയ്യാം. 16 സീറ്റുള്ള ജില്ല പഞ്ചായത്തിൽ ഭരണം നിലനിർത്താൻ പാടുപെട്ടെങ്കിലും തുടർ ഭരണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളിലാണ് യു.ഡി.എഫ് പ്രതീക്ഷ. ഇടതുപക്ഷത്തിന് പേടിയും അതുതന്നെ.
ജില്ലയിലെ നാല് നഗരസഭയിൽ പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ വിമത ഭീഷണിയാണ് യു.ഡി.എഫിനെ കുഴക്കുന്നത്. തിരുവല്ലയിൽ ശക്തമായ ത്രികോണ മത്സരമാണ്. ജോസ്, ജോസഫ് പക്ഷങ്ങൾ ഏഴ് വാർഡിൽ നേരിട്ട് ഏറ്റുമുട്ടുന്നു. അടൂരിൽ യു.ഡി.എഫിനാണ് മുൻതൂക്കം. നിലവിൽ മൂന്നിടത്തും യു.ഡി.എഫ് ഭരണമായിരുന്നു. പന്തളത്ത് എൽ.ഡി.എഫിന് ഭരണതുടർച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ നാലുവീതം ഇരുമുന്നണിയും പങ്കിട്ടു.
ഇത്തവണ കോന്നി, മല്ലപ്പള്ളി, ഇലന്തൂർ, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ കടുത്ത മത്സരമാണ്. റാന്നി, പന്തളം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് തുടർഭരണം പ്രതീക്ഷിക്കുന്നു. കോയിപ്രം, പുളിക്കീഴ് എന്നിവിടങ്ങളിൽ യു.ഡി.എഫും. 53 ഗ്രാമപഞ്ചായത്തിൽ കുളനട, കുറ്റൂർ, നെടുമ്പ്രം എന്നിവിടങ്ങളിൽ ബി.ജെ.പി ഭരണമായിരുന്നു.
തിരിച്ചുപിടിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കരുനീക്കം നടത്തുന്നുണ്ട്. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി 91 വാർഡിൽ ബി.ജെ.പി വിജയിച്ചിരുന്നു. ഒരു ബ്ലോക് ഡിവിഷനിലും. ഗ്രാമപഞ്ചായത്തുകളിൽ 27 ഇടത്ത് എൽ.ഡി.എഫും 23 ഇടത്ത് യു.ഡി.എഫിനുമായിരുന്നു ഭരണം. ഇത്തവണ യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഭൂപ്രശ്നം കത്തിയാൽ യു.ഡി.എഫ്...
അഷ്റഫ് വട്ടപ്പാറ
തൊടുപുഴ: ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ മാറാത്ത 'തലവേദന'യും തുറുപ്പുശീട്ടുമാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ. വിഷയം കത്തുന്നത് (കത്തിക്കുന്നത്) ആരുടെ ഭരണകാലത്താണോ അവർക്ക് ദോഷം ചെയ്യുന്ന തെരഞ്ഞെടുപ്പുഫലം ഏതാണ്ട് കൃത്യം. മറുപക്ഷത്തിനിത് കൈ നനയാതെ മീൻ പിടിക്കാനുള്ള അവസരവും. ഭൂപ്രശ്നംതന്നെ വിധി നിർണയിച്ചാൽ ഇത് യു.ഡി.എഫിന് അനുകൂലമാകും.
ഭൂപ്രശ്നത്തിൽ വലിയ നേട്ടം കൊയ്തത് ഇടതുപക്ഷംതന്നെ. ഊതിക്കത്തിച്ചതിലൂടെ അവർക്ക് ലഭിച്ചത് പാർലമെൻറ് അംഗത്തെയാണ്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്തു. എന്നാൽ, ഇപ്പോഴുമില്ല പ്രശ്ന പരിഹാരം. അതിനിടെ, ഭൂപ്രശ്നം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഇടതുസർക്കാറിൽനിന്ന് കർഷകർ നേരിടുകയാണ്. വീടിനും കൃഷിക്കുമല്ലാതെ ഭൂമി ഉപയോഗിക്കാനാകില്ലെന്ന സ്ഥിതി ഇടുക്കിക്കാരെ ബുദ്ധിമുട്ടിക്കും.
ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വന്നത് എൽ.ഡി.എഫിന് പ്രതീക്ഷയാണ്. ഭൂപ്രശ്നങ്ങളിലടക്കം അടുത്തനാൾവരെ യു.ഡി.എഫിനൊപ്പം പ്രക്ഷോഭപാതയിലായിരുന്നു ജോസ് വിഭാഗം. മിക്കവയിലും പരിഹാരമുണ്ടായിട്ടില്ലെന്നിരിക്കെ അവർക്ക് വോട്ടുെചയ്യാൻതക്ക മനംമാറ്റം കേരള കോൺഗ്രസുകാരിൽ സംഭവിക്കില്ലെന്ന് കണക്കുകൂട്ടുന്നു യു.ഡി.എഫ്. ഒരു കേരള കോൺഗ്രസ് മാത്രമുണ്ടായിരുന്ന 2010ൽ ജില്ല പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയതും സംരക്ഷണസമിതിയെ എൽ.ഡി.എഫ് ഒപ്പം കൂട്ടിയിട്ടും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും സ്വന്തമാക്കാനായതും യു.ഡി.എഫ് എടുത്തുകാട്ടുന്നു.
കൈവെള്ളയിൽ കിട്ടുമായിരുന്ന പല തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിലെ വിമതശല്യത്താൽ കടുത്ത മത്സരവേദിയായി. 1964ലെ ഭൂപതിവ് നിയമം ഉണ്ടാക്കിയപ്പോൾ പറ്റിയ പിഴവ് തങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിലെ ഔചിത്യമില്ലായ്മയാണ് ഭൂവിഷയത്തിൽനിന്ന് കരകയറാൻ എൽ.ഡി.എഫ് പയറ്റുന്ന തന്ത്രം. ഈ സങ്കീർണത ചട്ടഭേദഗതിയിലൂടെ പരിഹരിക്കുന്നതിലെ അലംഭാവമാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ബി.ഡി.ജെ.എസുമായുള്ള പിണക്കം അടക്കം ബി.ജെ.പി നിലവിലെ സ്ഥിതി നിലനിർത്താൻ ആയാസപ്പെടുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.