??????? ???????? ??????? ?????????????????? ????? ??????? ????????????? ???????????

കോവിഡിനെതിരെ കോട്ടകെട്ടി മലപ്പുറം; അഞ്ച് പേർ കൂടി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

മഞ്ചേരി: കോവിഡ് 19നെതിരായ പോരാട്ടത്തിൽ മലപ്പുറം ജില്ല വിജയതീരത്തേക്ക്. ജില്ലയില്‍ കോവിഡ് വിമുക്തരായ അഞ്ച് പ േര്‍ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ തിങ്കളാഴ്ച വീടുകളിലേക്ക്​ മടങ്ങി. ഇതിൽ രണ്ട് പേർ സ്ത്രീകളാ ണ്. ഇനി കോവിഡ് സ്ഥിരീകരിച്ച് ഒരാൾ മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്.

ഇതിനകം 17 പേർ രോഗം ഭേദമായി വീട്ടിലേക് ക് മടങ്ങി. വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീൻ (39), നിലമ്പൂര്‍ ചുങ്ക ത്തറ സ്വദേശി മുഹമ്മദ് സനീം (30), വേങ്ങര കണ്ണമംഗലം സ്വദേശി സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ സ്വദേശി സാജിദ (42) എന്നിവരാ ണ് രോഗം ഭേദമായി വീടുകളിലേക്ക്​ മടങ്ങിയത്. നാലുപേരും വ്യത്യസ്ത ആംബുലൻസുകളിലായി വീട്ടിലേക്ക് മടങ്ങി.

ചുങ്ക ത്തറ സ്വദേശിയായ മുഹമ്മദ് സനീമിനെ കാളികാവിലെ കോവിഡ് കെയർ സ​െൻററിലേക്ക് മാറ്റി. ഇനി 14 ദിവസം ആരോഗ്യവകുപ്പിൻറെ നിർദേശമനുസരിച്ച് ഇവർ നിരീക്ഷണത്തിൽ കഴിയണം. മാര്‍ച്ച് 11, 12 തീയതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ്​. മാര്‍ച്ച് 16നാണ് ഇയാള്‍ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചശേഷം ഏപ്രില്‍ ആറ് മുതല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സ ആരംഭിച്ചു.

തിരൂര്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീൻ മാര്‍ച്ച് 22ന് ദുബൈയിൽനിന്നാണ് എത്തിയത്. ബംഗളൂരു വിമാനത്താവളത്തിലെത്തി അവിടെനിന്ന് തലശ്ശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയനായി. മാര്‍ച്ച് 23ന് രാവിലെ ആംബുലന്‍സില്‍ തിരൂര്‍ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗബാധ സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 26ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മുഹമ്മദ്​ സനീം മാര്‍ച്ച് 12 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷം 31നാണ് ചുങ്കത്തറയിലെ സ്വന്തം വീട്ടിലെത്തിയത്. ഏപ്രില്‍ 10 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

വേങ്ങര കണ്ണമംഗലം സ്വദേശിനി സുലൈഖയും മമ്പുറം വെട്ടം ബസാര്‍ സ്വദേശിനി സാജിദയും ഡല്‍ഹി നിസാമുദ്ദീനിലും മുംബയിലും ഭര്‍ത്താക്കന്മാര്‍ക്കും മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയ ശേഷമാണ് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 20ന് നിസാമുദ്ദീനില്‍നിന്ന് ട്രെയിനിൽ യാത്ര ആരംഭിച്ച് 21ന് മും​ൈബയിലെത്തി. അവിടെ തബ്‌ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചശേഷം മാര്‍ച്ച് 23ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തി. ഏപ്രില്‍ ഏഴ് മുതല്‍ ഇരുവരെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം.പി. ശശി, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീനലാൽ, ഡോ. അഫ്സൽ, ആർ.എം.ഒമാരായ ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. സഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

Tags:    
News Summary - 5 more patients in malappuram discharged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.