സ്​കൂൾ പാചകതൊഴിലാളികളുടെ ശമ്പളവിതരണത്തിന്​ 50.12 കോടി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ വേതനവിതരണത്തിന്​ 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്‌റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനാണ്‌ തുക അനുവദിച്ചതെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

20 പ്രവൃത്തിദിനങ്ങളുള്ള ഒരു മാസം 13,500 രൂപ വരെയാണ്​ ഇവരുടെ വേതനം. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌.

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ പ്രതിമാസം 1000 രൂപയാണ്‌ ഓണറേറിയം നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ടെന്ന്​ മന്ത്രി പറഞ്ഞു.

Tags:    
News Summary - 50.12 crores for the distribution of salaries of school cooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.