സുൽത്താൻ ബത്തേരി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ സഹോദരന് സർക്കാർ ജോലിയും അത്യാവശ്യമാണ്. പ്രജീഷിന്റെ കൂടല്ലൂരിലെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞവർഷം മാനന്തവാടിയിൽ തോമസ് എന്ന കർഷകനെ കടുവ കൊന്നപ്പോൾ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. ഇത്തരം അനുഭവങ്ങൾ വീണ്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും അത് ആവർത്തിക്കുന്നു. വന്യമൃഗ ശല്യം കാരണം വയനാട്ടിൽ കർഷകന് കൃഷിചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. വനയോരത്ത് കിടങ്ങ്, ഫെൻസിങ് എന്നിവ കൃത്യമായി സ്ഥാപിച്ചാലേ മൃഗശല്യത്തിന് പരിഹാരം ഉണ്ടാവൂ. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും വനം വകുപ്പ് ഫണ്ടും അതിനായി ഉപയോഗിക്കാം. എന്നാൽ, പ്രായോഗികമായ ഇടപെടൽ എവിടെ നിന്നും ഉണ്ടാവുന്നില്ല. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.