???????????? ???.??.????? ????????? ????????????? ??????????????????????? ????? ???

500 രൂപ എത്തി; തീര്‍ന്നു

കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് രണ്ടാഴ്ച പിന്നിട്ടിട്ടും ദുരിതത്തിന് ഒരറുതിയുമില്ല. ചൊവ്വാഴ്ച 500 രൂപ ചില ബാങ്കുകളില്‍ എത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തീര്‍ന്നു. വൈകീട്ടോടെ മാനാഞ്ചിറക്ക് സമീപത്തെ വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ എ.ടി.എമ്മില്‍നിന്നാണ് അഞ്ഞൂറ് രൂപ നോട്ടുകള്‍ ലഭിച്ചത്. വിവരമറിഞ്ഞ് നിരവധി പേര്‍ എത്തുമ്പോഴേക്കും എ.ടി.എം കാലിയായി.

എസ്.ബി.ഐ, എസ്.ബി.ടി തുടങ്ങിയ വലിയ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ അഞ്ഞൂറു രൂപ നോട്ടിനായി രാവിലെ മുതല്‍ നിരവധി പേര്‍ വരിനിന്നെങ്കിലും നിരാശരായി.  പുതിയ 500 നോട്ടിന് അനുസരിച്ച് ജില്ലയിലെ അമ്പതോളം എ.ടി.എമ്മുകള്‍ തിങ്കളാഴ്ചയോടെ  സജ്ജീകരിച്ചിരുന്നു.  നോട്ടിന്‍െറ വലുപ്പം, കനം എന്നിവക്ക് അനുസരിച്ച് എ.ടി.എമ്മുകള്‍ പുന$ക്രമീകരിച്ചത്.

2000ന്‍െറ നോട്ട് മാത്രമാണ് ചൊവ്വാഴ്ചയും മിക്ക എ.ടി.എമ്മുകളില്‍നിന്ന് ഇടപാടുകാര്‍ക്ക് ലഭിച്ചത്. 100, 50 നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ബാങ്കുകളിലത്തെിയ ഇടപാടുകാരും ഏറെ പ്രയാസപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും നേരത്തെ പുതിയ 500രൂപ നോട്ടുകള്‍ എത്തിയിരുന്നെങ്കിലും കോഴിക്കോട്ട് ലഭിച്ചിരുന്നില്ല. ജില്ലയിലും 500 രൂപയുടെ നോട്ട് എത്തിയതോടെ  ചില്ലറ ദുരിതത്തിന് അറുതിയാവുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിയില്ല. സഹകരണ ബാങ്കുകളിലെ നിത്യക്കുറികളിലും മറ്റുമാണ് തൊഴിലാളികളുടെ നേരിയ സമ്പാദ്യങ്ങളുള്ളത്. സഹകരണ ബാങ്കുകള്‍ നിശ്ചലമായതോടെ ഈ തുക പിന്‍വലിക്കലും മുടങ്ങി.

ജില്ലയിലെ എ.ടി.എമ്മുകള്‍ക്കു മുന്നിലെല്ലാം പതിവ് തിരക്കാണ് ചൊവ്വാഴ്ച  അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരുടെ നീണ്ടനിരയാണ് എ.ടി.എമ്മുകള്‍ക്കു മുന്നിലുണ്ടായിരുന്നത്. ബാങ്കുകള്‍ തുറക്കുന്നതിനു മുമ്പേ ക്യൂവില്‍ ഇടം പിടിക്കാനുള്ള തിരക്കുമുണ്ടായി. നഗരത്തിലേതുള്‍പ്പടെ മിക്ക എ.ടി.എമ്മുകളും വൈകീട്ടോടെ കാലിയാവുകയാണ്.

Tags:    
News Summary - 500 rupee finish suddenly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT