മലപ്പുറം: നിർമാണ പ്രവൃത്തിയുടെ വർക്ക് ഓർഡർ നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങി യ അസി. എൻജിനീയർക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും. തിരുനാവായ ഗ്രാമപഞ്ചായത് ത് മുൻ അസി. എൻജിനീയറും എറണാകുളം പിറവം സ്വദേശിയുമായ ഇ.ടി. രാജപ്പനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.
തിരുനാവായ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിെൻറ പുനർനിർമാണ പ്രവർത്തനങ്ങളുടെ വർക്ക് ഓർഡർ നൽകുന്നതിന് കരാറുകാരനിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് േകസ്. 2006 നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവിനും 25,000 രൂപ വീതം പിഴക്കുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
മലപ്പുറം വിജിലൻസ് യൂനിറ്റ് മുൻ ഇൻസ്പെക്ടർമാരായ പി.ബി. രാജീവ്, പി.എം. പ്രദീപ് എന്നിവർ അന്വേഷണം നടത്തി ഡിവൈ.എസ്.പി അബ്ദുൽ റഷീദ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.പി. സുരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.