തിരുവനന്തപുരം: സബ് ജില്ല കലോത്സവത്തിലെ നൃത്ത ഇനങ്ങൾക്ക് കോഴ ചോദിച്ചതായി പരാതി. മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇടനിലക്കാർ അധ്യാപകരോട് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ മീഡിയവൺ പുറത്തുവിട്ടു.
ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.