തിരുവനന്തപുരത്ത്​ 51കാരിയുടെ മരണം​; 28കാരനായ ഭർത്താവ്​ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരക്കോണത്ത്​ 51 വയസുള്ള സ്​ത്രീ മരിച്ച സംഭവത്തിൽ 28കാരനായ ഭർത്താവ്​ കസ്റ്റഡിയിൽ. ശനിയാഴ്ച പുലർച്ചെയോടെയാണ്​ ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരി​യെ​ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയ​ത്തെ തുടർന്നാണ്​​ ഭർത്താവ് ബാലരാമപുരം സ്വദേശി​ അരുണിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​.

​രാവിലെയാണ്​ അരുൺ ശാഖാകുമാരിയേയും കൊണ്ട്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിയത്​​. ആശുപത്രിയിലെത്തുന്നതിന് മണിക്കൂറുകൾക്ക്​​ മുന്നേ മരണം സംഭവിച്ചിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ്​​ അരുൺ അറിയിച്ചത്​.

മരണത്തിൽ ഡോക്​ടർമാർ സംശയമുന്നയിച്ചതോടെയാണ്​ പൊലീസ്​ അരുണിനെ കസ്റ്റഡിയിലെടുത്തത്​. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിക്കുന്നുണ്ട്​. പൊലീസ്​ അരുണിനെ ചോദ്യംചെയ്​ത്​ വരികയാണ്​. ഫോറൻസിക്​ സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്​. സംഭവത്തിൽ കൂടുതൽ വ്യക്തതക്കായി പോസ്റ്റ്​മോർട്ടം റിപ്പോർട്ടിന്​ കാത്തിരിക്കുകയാണ്​ പൊലീസ്​.

രണ്ടു മാസം മുമ്പാണ്​ ശാഖാ കുമാരിയും അരുണും വിവാഹിതരായത്​. സ്​ത്രീയുടെ സ്വത്ത്​ മോഹിച്ചാണ്​ അരുൺ വിവാഹത്തിന്​ താൽപര്യം പ്രകടിപ്പിച്ചതെന്ന സംശയം ശാഖാ കുമാരിയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു. 

Tags:    
News Summary - 51 year old woman dies in Thiruvananthapuram; 28 year old husband in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.