കൊച്ചി: മാലദ്വീപിലെ 588 പ്രവാസികളുമായി ഐ.എൻ.എസ് ജലാശ്വ വീണ്ടുമെത്തി. രണ്ടാം തവണയാണ് ഓപറേഷൻ സമുദ്രസേതുവിെൻറ ഭാഗമായി ഇന്ത്യക്കാരെ ജലാശ്വയിൽ കൊച്ചിയിലെത്തിക്കുന്നത്. ആറു ഗർഭിണികളടങ്ങുന്ന 70 സ്ത്രീകളും 21 കുട്ടികളും കപ്പലിലുണ്ടായിരുന്നു.
കേരളം, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരായിരുന്നു യാത്രക്കാർ. ഞായറാഴ്ച രാവിലെ 11.30ന് കൊച്ചി തുറമുഖ ട്രസ്റ്റിെൻറ സാമുദ്രിക ക്രൂയിസ് ടെർമിനലിൽ എത്തിയ കപ്പലിലെ യാത്രക്കാർക്കായി സംസ്ഥാന സർക്കാർ, ജില്ല ഭരണകൂടം, പോർട്ട് ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സൗകര്യവും ഒരുക്കി.
15ന് മാലി തുറമുഖത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ജലാശ്വ മോശം കാലാവസ്ഥയെ തുടർന്ന് ഒരു ദിവസം വൈകിയാണ് യാത്ര ആരംഭിച്ചത്. ആരോഗ്യപരിശോധനക്കു ശേഷം യാത്രക്കാരെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.