തിരുവനന്തപുരം: അന്താരാഷ്ട്ര ഹാക്കർമാർ കേരള സർക്കാറിെൻറ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാൻ ശ്രമം തുടരുന്നു. രണ്ടു വർഷത്തിനിടെ സർക്കാറിെൻറ 60ഒാളം വെബ്സൈറ്റുകളാണ് ൈകയേറാനും വികൃതമാക്കാനും ഹാക്കർമാർ ശ്രമിച്ചത്.
സംസ്ഥാന ഡാറ്റാ സെൻററിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സൈറ്റുകളിലാണ് അട്ടിമറിശ്രമങ്ങൾ നടന്നത്. സൈബർ മേഖലയിൽ ഭീതിപടർത്തുന്ന വാണാക്രൈ വൈറസുകൾ സംസ്ഥാനത്തിെൻറ ഒൗദ്യോഗിക കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചില്ലെങ്കിലും വെബ്സൈറ്റുകൾക്ക് നേരെയുള്ള ഹാക്കർമാരുടെ ആക്രമണം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വെബ്സൈറ്റിനുള്ളിൽ നുഴഞ്ഞുകയറി യഥാർഥ വെബ്സൈറ്റിന് പകരം അതേ വെബ് അഡ്രസിൽ തങ്ങളുടെ വെബ്പേജ് സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് (ഡീഫെയസിങ്) ൈകയേറ്റങ്ങളിൽ അധികവും നടന്നത്.
വെബ്സൈറ്റിന് താങ്ങാവുന്നതിൽ കൂടുതൽ സന്ദർശനങ്ങളും ഇടപെടലുകളും കൃത്യമായി സൃഷ്ടിച്ച് ഉപഭോക്താക്കൾക്ക് സൈറ്റ് ലഭ്യമാകാതിരിക്കാൻ ഡോസ് (ഡിനയൽ ഒാഫ് സർവിസ് അറ്റാക്ക്), ഡിേഡാസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഒാഫ് സർവിസ് അറ്റാക്ക്) രീതിയിലും ആക്രമണങ്ങൾ നടന്നതായി സൈബർ വിദഗ്ധർ പറയുന്നു. വെബ്സൈറ്റുകളുടെ ഉള്ളടക്ക ക്രമീകരണത്തിന് ഓപൺ സോഴ്സ് െഫ്രയിംവർക്കുകൾ ഉപയോഗിച്ചിട്ടുള്ള വെബ്സൈറ്റുകളിലും ൈകയേറ്റം നടന്നിട്ടുണ്ട്.
വെബ്സൈറ്റുകൾ തയാറാക്കിയശേഷം ഉള്ളടക്കം കൃത്യമായി മാറ്റാറുണ്ടെങ്കിലും സൈറ്റിെൻറ സുരക്ഷാ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിഷ്കരിക്കാത്തതാണ് സൈബർ അക്രമങ്ങൾക്കുള്ള പ്രധാന കാരണമായി െഎ.ടി മിഷൻ വിലയിരുത്തുന്നത്. വെബ്സൈറ്റിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത് ഡാറ്റാ സെൻററിനെ അറിയിക്കണെമന്നാണ് നിർദേശം. ഇത് പാലിക്കാത്ത സൈറ്റുകൾ പിൻവലിക്കാനുള്ള അധികാരം ഐ.ടി മിഷൻ ഡയറക്ടർക്കുണ്ട്. വാണാക്രൈ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് ഐ.ടി മിഷെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.