ഉമ്മൻ ചാണ്ടിക്ക് ചികിത്സാസഹായമായി സർക്കാർ അനുവദിച്ചത് 6.61 ലക്ഷം


കാക്കനാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചികിത്സ സഹായമായി സംസ്ഥാന സർക്കാർ നൽകിയത് ആറര ലക്ഷത്തോളം രൂപ. 2021 ഏപ്രിൽ ഒന്നുമുതൽ 2023 ഏപ്രിൽ 30വരെയുള്ള കാലഘട്ടത്തിലാണ് 6,61,793 രൂപ ചികിത്സക്കായി അനുവദിച്ചത്. കാക്കനാട് സ്വദേശിയുടെ വിവരാവകാശ അപേക്ഷയിൽ നിയമസഭ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനു പുറമെ വാഹനാപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന സിനിമതാരം ജഗതി ശ്രീകുമാറിന് 12,41,292 രൂപയും ധനസഹായുമായി സർക്കാർ നൽകിയിട്ടുണ്ട്. സാംസ്കാരിക വകുപ്പിൽനിന്നായിരുന്നു തുക അനുവദിച്ചത്. കോഴിക്കോടുനിന്ന് എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു പണം നൽകിയത്. എയർ ട്രാവൽസ് എന്റർപ്രൈസസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ട് ഗഡുവായിട്ടായിരുന്നു പണം അനുവദിച്ചത്.

Tags:    
News Summary - 6.61 lakh has been sanctioned by the government as medical assistance to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.