ഓണനാളുകളിൽ കുടിച്ച് തീർത്തത് 665 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ വിൽപന ഇരിങ്ങാലക്കുടയിൽ, കുറവ് ചിന്നക്കനാലിൽ

തിരുവനന്തപുരം: കേരളത്തിൽ ഓണനാളുകളിൽ കുടിച്ച് തീർത്തത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ എട്ട് ദിവസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വർഷം ഓണനാളുകളിൽ 624 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്.

ഉത്രാട ദിനത്തില്‍ ബെവ്‌കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടിയുടെ മദ്യമാണ് അധികമായി വിറ്റത്. കഴിഞ്ഞ വർഷം 112.07 കോടിയായിരുന്നു.

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റിൽ വിറ്റത്. ഏറ്റവും കുറവ് വിൽപന നടന്നത് ചിന്നക്കനാൽ ഔട്ട്‌ലെറ്റിലാണ്. 6.32 ലക്ഷം രൂപയുടേത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യവും വിറ്റു.

Tags:    
News Summary - 665 crore worth of alcohol consumed on Onam days; Highest sales in Irinjalakuda, less in Chinnakanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.