തിരുവനന്തപുരം: ആറു വർഷമായി യുവജന കമീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ. എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം യുവജന കമീഷനായി ചെലവഴിച്ചത് 1.14 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം എന്നിവക്ക് ഒരുകോടി രൂപയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷം രൂപയുമാണ് ചെലവായത്.
ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കരാർ വാഹനമാണ് കമീഷൻ അധ്യക്ഷ ഉപയോഗിക്കുന്നത്. ഓഫീസ് ആവശ്യത്തിനുവേണ്ടിയും കാറുകൾ വാടകക്കെടുത്തു. ഇവക്ക് രണ്ടിനുംകൂടി 2021-22ൽ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ്ങ് ഫീസായി 52000 രൂപ, യാത്രാ അലവൻസിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പർ അലവൻസ് 21,990 രൂപ എന്നിങ്ങനെയും നൽകിയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.