കോഴിക്കോട് : ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദിവാസികൾക്ക് 8176 പുതിയ റേഷൻ കാർഡ് അനുവദിച്ചുവെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട ആദിവാസി മേഖലകളിലും താമസിക്കുന്ന എസ്.ടി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രമോട്ടർമാരുടെ സഹകരണത്തോടെ റേഷനിങ് ഓഫിസർ ഊരുകളിൽ നേരിട്ടെത്തി പരിശോധന നടത്തി.
സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം അർഹതപ്പെട്ട റേഷൻ സാധനങ്ങൾ ആദിവാസികൾക്ക് നൽകുന്നുണ്ട്. 10 ജില്ലകളിൽ നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിയിലൂടെ അർഹതപ്പെട്ട റേഷൻ വിഹിതം കൃത്യമായി ഓരോ കാർഡിടമക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.