തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ ബി.ടെക് മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയതിന് 82 അധ്യാപകരോട് വിശദീകരണം തേടാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷ നടത്തിപ്പും മൂല്യനിർണയവുമായും ബന്ധപ്പെട്ട് പരീക്ഷ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും സിൻഡിക്കേറ്റ് അംഗീകരിച്ചു. ആദ്യ മൂല്യനിർണയത്തിൽ പരാജയപ്പെട്ടവരിൽ 24 ശതമാനം വിദ്യാർഥികൾ പുനഃപരിശോധനയിൽ ജയിച്ചതോടെയാണ് വിശദീകരണം തേടാൻ ഉപസമിതി തീരുമാനിച്ചത്.
ആദ്യമൂല്യനിർണയം നടത്തിയ വരുടെ വീഴ്ചയാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.