പുനഃപരിശോധനക്ക് അപേക്ഷിച്ചതിൽ 24 ശതമാനം പേരും വിജയിച്ചു; 82 അധ്യാപകരോട് വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ ബി.ടെക് മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയതിന് 82 അധ്യാപകരോട് വിശദീകരണം തേടാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷ നടത്തിപ്പും മൂല്യനിർണയവുമായും ബന്ധപ്പെട്ട് പരീക്ഷ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും സിൻഡിക്കേറ്റ് അംഗീകരിച്ചു. ആദ്യ മൂല്യനിർണയത്തിൽ പരാജയപ്പെട്ടവരിൽ 24 ശതമാനം വിദ്യാർഥികൾ പുനഃപരിശോധനയിൽ ജയിച്ചതോടെയാണ് വിശദീകരണം തേടാൻ ഉപസമിതി തീരുമാനിച്ചത്.
ആദ്യമൂല്യനിർണയം നടത്തിയ വരുടെ വീഴ്ചയാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.