തൃശൂർ: റേഷൻ കാർഡ് ഉടമകളുടെയും അംഗങ്ങളുടെയും ആധാർ ഇ-പോസുമായി ബന്ധിപ്പിക്കാൻ ഒരു മാസം കൂടി നീട്ടി നൽകി. നവംബർ 30 വരെയാണ് സംസ്ഥാന സർക്കാർ ഇതിനായി സമയം അനുവദിച്ചിരുന്നത്. എന്നാൽ, കേന്ദ്രം ഡിസംബർ 31വരെ സമയം നൽകിയിട്ടുണ്ട്. അതിന് ശേഷവും ആധാർ ബന്ധിപ്പിക്കാത്തവർക്ക് റേഷൻ നൽകാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതുവരെ 94.5 ശതമാനം പേർ മാത്രമാണ് ആധാർ ഇ-പോസുമായി ബന്ധിപ്പിച്ചത്. കേരളത്തിൽ 89,14,914 കാർഡുകളാണുള്ളത്. 3,56,93,579 പേരാണ് കാർഡ് അംഗങ്ങളായുള്ളത്. 3,37,30,433 പേരുടെ ആധാർ ബന്ധിപ്പിച്ചു. ബാക്കി 19,63,146 പേരുടെതാണ് ബന്ധിപ്പിക്കാനുള്ളത്.
നിലവിൽ 5,88,495 അന്ത്യോദയ കാർഡുകളിൽ 22,55,993 അംഗങ്ങളാണുള്ളത്. ഇതിൽ 21,43,193 അംഗങ്ങളുടെ ആധാർ ബന്ധിപ്പിച്ചു. ഇനിയും 1,12,800 പേർ ബാക്കിയാണ്. 32,44,590 മുൻഗണന കാർഡുകളിൽ 30,82,361 അംഗങ്ങൾ ബന്ധിപ്പിച്ചു. 26,07,986 മുൻഗണനേതര റേഷൻ കാർഡുകളിൽ 1,01,50,058 ഗുണഭോക്താക്കൾക്കും 24,73,843 പൊതുകാർഡുകളിൽ 1,01,71,771 പേർക്കുമാണ് റേഷൻ ലഭിക്കുന്നത്. ഇതിൽ മുൻഗണനേതര കാർഡുകളിൽ 96,42,556 പേരും പൊതുകാർഡുകളിൽ 96,63,183 േപരും മാത്രമാണ് ബന്ധിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ 85 ശതമാനം പേരുടെ ആധാറാണ് ഇ-പോസുമായി ബന്ധിപ്പിച്ചിരുന്നത്. ബാക്കി 15 ശതമാനത്തിൽ 45 ലക്ഷത്തിലധികം പേരാണ് ജൂണിൽ ആധാർ ബന്ധിപ്പിക്കാനുണ്ടായിരുന്നത്. 10 ദിവസങ്ങൾക്കകം ഇവരുടെതും ബന്ധിപ്പിക്കണമെന്ന് അന്ന് ഉത്തരവ് നൽകിയിരുന്നു. ഒരു വർഷവും ഒരു മാസവും കഴിഞ്ഞെങ്കിലും 94.05 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. റേഷൻകാർഡ് ലഭിച്ച ശേഷം ഉപയോഗിക്കാത്തവരും സ്ഥിരമായി റേഷൻ വാങ്ങാത്തവരുമടക്കമുള്ളവരാണ് തയാറാവാത്തതെന്നാണ് അധികൃതരുടെ വാദം. രണ്ട് കാർഡുകളിൽ ഉൾെപ്പട്ടവർ പിടിക്കപ്പെടാതിരിക്കാൻ ആധാർ ബന്ധിപ്പിക്കാെത മാറിനിൽക്കുന്നുമുണ്ട്. ഹരിയാന, ആന്ധ്രപ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ ആധാർ ബന്ധിപ്പിച്ചവർക്ക് മാത്രമാണ് റേഷൻ. എന്നാൽ, ഇത് കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാടാണ് പൊതുവിതരണ വകുപ്പിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.