മട്ടാഞ്ചേരി: വീതിയും ആഴവും കൂട്ടിയ കൊച്ചി ഹാർബറിൽ 95 വർഷം മുമ്പാണ് ആദ്യ കപ്പൽ അടുത്തത്. സർ റോബർട്ട് ബ്രിസ്റ്റോ രൂപകൽപന ചെയ്ത കൊച്ചി തുറമുഖത്ത് 1928 മേയ് 26നാണ് ആദ്യ കപ്പൽ എസ്.എസ്. പത്മ എത്തിച്ചേർന്നത്.
ആദ്യ കപ്പൽ വന്നതിന്റെ സ്മരണ പുതുക്കാൻ വെള്ളിയാഴ്ച 1.30ന് വില്ലിങ്ടൺ ഐലൻഡ് സാമുദ്രിക ഹാളിൽ ചേരുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ മുഖ്യാതിഥിയാകും. പോർട്ട് ചെയർപേഴ്സൻ എം. ബീന, കൊച്ചി കസ്റ്റംസ് കമീഷണർ പി. ജയദീപ്, നേവൽ ഓഫിസർ രാജേഷ് കുമാർ യാദവ് എന്നിവരും സംബന്ധിക്കും.
കലാകായിക രംഗത്ത് മികവ് തെളിയിച്ച തുറമുഖ ജീവനക്കാരെ ചടങ്ങിൽ ആദരിക്കും. ഹോട്ടൽ ടാജ് മലബാറിൽ വൈകീട്ട് 6.30ന് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. തുറമുഖത്തെ ബി.ടി.പി ബെർത്തിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.