ചെറുതുരുത്തി: ചിരട്ടയിൽ കരകൗശല വസ്തുക്കൾ തീർത്ത് നാട്ടുകാരെ അതിശയിപ്പിക്കുകയാണ് 76 കാരൻ ദേശമംഗലം വട്ടപ്പറമ്പിൽ വീട്ടിൽ ടി.വി. ചന്ദ്രശേഖരൻ. ചിരട്ടയിൽ കൗതുകത്തിന് ഓരോ പണി ചെയ്തുതുടങ്ങിയ ഇദ്ദേഹം ഇപ്പോൾ നിലവിളക്ക്, കാൽവിളക്ക്, ആമ വണ്ടി തുടങ്ങി നിരവധി രൂപങ്ങളാണ് ഉണ്ടാക്കുന്നത്.
ചിരട്ടയിൽ വിരിയുന്ന അത്ഭുത കാഴ്ചകൾ കാണാൻ സ്കൂൾ കുട്ടികളും മുതിർന്നവരും എത്തുന്നുണ്ട്. ഇവർക്കെല്ലാം ഇവ ഉണ്ടാക്കുന്ന രീതി ഇദ്ദേഹം പറഞ്ഞു കൊടുക്കുന്നുമുണ്ട്. മുമ്പ് ബംഗളൂരുവിലെ ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ കേരളസമാജത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും കവിതകൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ദേശമംഗലം ഗ്രാമീണ വായനശാല പ്രസിഡന്റായിരുന്നു. സ്വന്തമായി വീടില്ലാത്ത വിഷമവും ഇദ്ദേഹം പങ്കുവെക്കുന്നു. ഭാര്യ പാർവതിയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.