അധിനിവേശ വിരുദ്ധ ചരിത്രം പറഞ്ഞ്​ ബ്രിട്ടനിൽ നിന്നൊരു കലണ്ടർ; വാരിയംകുന്നനടക്കം 12 പോരാളികൾ താളുകളിൽ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയടക്കം ലോകത്തെ അധിനിവേശ വിരുദ്ധ മുസ്‍ലിം പോരാളികളുടെ ചരിത്രം പറഞ്ഞ് ബ്രിട്ടനില്‍ നിന്നൊരു കലണ്ട൪ പത്തൊമ്പതാം നൂറ്റാണ്ടിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഉടമയെന്ന് വിളിക്കപ്പെട്ട ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരെ ജീവനും ജീവിതവും നൽകി പൊരുതിയ ഒരു കൂട്ടം ലോക മുസ്‍ലിം പോരാളികളുടെ ജീവ ചരിത്രം ഹൃസ്വമായി വിവരക്കുന്നതാണ് കലണ്ടറിന്റെ ഓരോ പേജും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയടക്കം ലോകത്തെ അധിനിവേശ വിരുദ്ധ മുസ്‍ലിം പോരാളികളുടെ ചരിത്രം പറഞ്ഞ് കലണ്ട൪ ലണ്ടനില‍ പുറത്തിറങ്ങി. ബ്രിട്ടണിലെ ഇന്ത്യൻ മുസ്ലിം കൂട്ടായ്മയായ സ്ട്രൈവ് യുകെയിൽ അംഗങ്ങളായ വിദ്യാ൪ഥികളാണ് കലണ്ട൪ നി൪മാണത്തിന് പിന്നിൽ. യുകെയിലെ മുസ്‍ലിം സംഘടനകളുടെ പൊതുവേദിയായ മുസ്‍ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ സെക്രട്ടറി ജനറൽ സാറ മുഹമ്മദാണ് കലണ്ട൪ പ്രകാശനം ചെയ്തത്. തീയതിയും മറ്റും അറിയുന്നതിനോടൊപ്പം ഒരു വലിയ പോരാട്ട ചരിത്രം കൂടി ഓ൪മിപ്പിക്കുന്നതാണ് സ്ട്രൈവ് യുകെ തയ്യാറാക്കിയ 2022ലെ കലണ്ടറിന്റെ സവിശേഷത.


പത്തൊമ്പതാം നൂറ്റാണ്ടിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഉടമയെന്ന് വിളിക്കപ്പെട്ട ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരെ ജീവനും ജീവിതവും നൽകി പൊരുതിയ ഒരു കൂട്ടം ലോക മുസ്‍ലിം പോരാളികളുടെ ജീവ ചരിത്രം ഹൃസ്വമായി വിവരക്കുന്നതാണ് കലണ്ടറിന്റെ ഓരോ പേജും. യുകെയിലെ മലയാളി മുസ്‍ലിം കൂട്ടായ്മയായ സ്ട്രൈവ് യു.കെയിലെ വിദ്യാ൪ഥികളാണ് അധിനിവേശ വിരുദ്ധ പോരാളികളുടെ പട്ടികയും വിവരണവും തയ്യാറാക്കിയത്. ബ്രീട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതി മലബാറിൽ സ്വന്തമായി ഭരണകൂടം തന്നെ സ്ഥാപിച്ച മലയാളി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതടക്കം 12 പോരാളികളെയാണ് കലണ്ട൪ പരിചയപ്പെടുത്തുന്നത്.


10 വയസ് മുതൽ 22 വയസുവരെയുള്ള വിദ്യാ൪ഥികളാണ് കലണ്ട൪ നി൪മാണത്തിന് പിന്നിൽ. ഓൺലൈനായി നടന്ന ചടങ്ങിൽ യുകെയിലെ അഞ്ഞൂറിലധികം മുസ്ലിം സംഘടനകളുടെ പൊതുവേദിയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറൽ സാറ മുഹമ്മദാണ് പുതുവ൪ഷ കലണ്ട൪ പ്രകാശനം ചെയ്തത്.

ആൾക്കൂട്ട മറവിക്കെതിരെയുള്ള പോരാട്ടം പുതിയ കാലത്ത് പ്രധാനമാണെന്നും അത്തരമൊരു പ്രതിരോധത്തിന് നവീനമായ ഒരു ആശയവുമായി കടന്നുവന്ന യുവ ഗവേഷകരെ അഭിനന്ദിക്കുന്നുവെന്നും കലണ്ട൪ പ്രകാശനം ചെയ്തുകൊണ്ട് സാറ മുഹമ്മദ് പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിക്ക് പുറമെ സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും, ടിപു സുൽത്താനും കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്. ലിബിയയിലെ അധിനിവേശ വിരുദ്ധ പോരാട്ട നായകൻ ശൈഖ് ഉമറുൽ മുഖ്ത്താ൪, ഫലസ്തീൻ പോരാളി ശൈഖ് ഇസ്സുദ്ദീൻ ഖസ്സാം, മൊറോക്കോയിലെ മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഖത്താബി, ഈജിപ്തിലെ അഹ്മദ് ഉറാബി, ചെച്നിയയിലെ ഇമാം ശാമിൽ, അൾജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരായ ജനകീയ പോരാട്ടത്തിന് നേതൃത്വം നൽകിയ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ഖാദ൪ ജസാഇരി, സോമാലിയയിലെ സയ്യിദ് മുഹമ്മദ് അബ്ദുല്ല ഹസ്സൻ, താൻസാനിയയിലെ ജ൪മൻ അധിനിവേശ വിരുദ്ധ പോരാളി മാജി മാജി എന്നിവരാണ് കലണ്ട൪ പരിചയപ്പെടുത്തുന്ന മറ്റ് വിപ്ലവകാരികൾ.


അടിമത്വത്തിനെതിരെ ബ്രസീലിൽ മുസ്ലിംകൾ നടത്തിയ ചെറുത്തുനിൽപും കലണ്ട൪ പരിചയപ്പെടുത്തുന്നു. വിദ്യാ൪ഥികളായ നിദ ഫസീലി, ഇസ്ഹാൻ ഷാജി, ഹന ഫൈസൽ, ഹിബ ഫൈസൽ, മുഹമ്മദ് മൂസൻ, അമാൻ മുഹമ്മദ്, സൂനി അലൂഫ്, സാദിയ, രേഹാൻ ഷാജിൻ, റിയാൻ സനൂജ്, ഗാസിയ, ഇബ്രാഹീം സഗീ൪, ഹസനുൽ ബന്ന എന്നിവരാണ് കലണ്ടറിന്റെ പിന്നണി പ്രവ൪ത്തക൪. മുസ്‍ലിം വിരുദ്ധ വംശീയ ബോധത്തിനതെരായ പോരാട്ടം കൂടിയാണ് ഇത്തരമൊരു കലണ്ടറെന്ന് പിന്നണി പ്രവ൪ത്തകരായ യുവ ഗവേഷക൪ പ്രതികരിച്ചു. സ്ട്രൈവ് യുകെ പ്രതിനിധികളായ സൽമ ഇബ്രാഹീം, സലീന എന്നിവരും പ​ങ്കെടുത്തു

Tags:    
News Summary - A calendar from Britain telling anti-occupation history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.