കോട്ടയം: എരുമേലി സ്വദേശിയായ ജസ്നയുടെ തിരോധാനത്തിൽ നിർണായക മൊഴി പുറത്ത്. കേസന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് നിർണായക മൊഴി ലഭിച്ചത്. പൂജപ്പുര ജയിലിലെ തടവുകാരന്റേതാണ് മൊഴി. പത്തനംതിട്ടയിൽ തനിക്കൊപ്പമുണ്ടായിരുന്ന പ്രതിക്ക് ജസ്ന തിരോധാനത്തെ കുറിച്ച് അറിയാമെന്ന് തന്നോട് വെളിപ്പെടുത്തിയതായാണ് മൊഴി. ജയിൽ മോചിതനായ ശേഷം ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം സി.ബി.ഐ ആരംഭിച്ചിട്ടുണ്ട്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.