തൃപ്പൂണിത്തുറയിൽ ഫർണീച്ചർ കടക്ക് തീപിടിച്ചു; ഒരാൾ പൊള്ളലേറ്റ് മരിച്ചു

എറണാകുളം: തൃപ്പൂണിത്തുറ പേട്ടയിൽ ഫർണീച്ചർ കടക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഗുരുതര പൊള്ളലേറ്റ മരട് സ്വദേശി തൊട്ടിയൂർ പ്രസന്നൻ ആണ് മരിച്ചത്. പുലർച്ചെ ആറു മണിയോടെയാണ് കടക്ക് തീപിടിച്ചത്.

വീടിനോട് ചേർന്നാണ് ഫർണീച്ചർ കട പ്രവർത്തിച്ചിരുന്നത്. തീപിടിച്ചതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ആളുകൾ ഒാടി രക്ഷപ്പെട്ടു. ഗുരുതര പൊള്ളലേറ്റ പ്രസന്നനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

അതേസമയം, മരിച്ച പ്രസന്നൻ ഫർണീച്ചർ കടയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ കിടക്കാൻ വേണ്ടിയാണ് ഇയാൽ കടയിൽ കയറിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രസന്നൻ ഫർണീച്ചർ കടയിലെത്തിയത് സംബന്ധിച്ചും തീപിടിത്തത്തെ കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - A fire broke out in a furniture shop in Thripunithura pettai, One Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.