എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു

കോട്ടയം: എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി.എച്ച്.സി കൗൺസിലർ, വെച്ചൂച്ചിറ) യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെ കളിക്കുന്നതിനിടെ മുട്ടപ്പള്ളിയിലെ വാടക വീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി വീണത്. അപകടത്തിൽ കുഞ്ഞിന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ കുട്ടി മരിച്ചു. 

Tags:    
News Summary - A four-year-old boy fell into a well and died at Erumeli Muttappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.