കാട്ടാക്കട: മദ്യ ലഹരിയിൽ എത്തിയ സംഘം ഹോട്ടൽ അടിച്ചു തകർത്തു; കടഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്, ഒരാൾക്ക് കുത്തേറ്റു. പൂവച്ചൽ നാവെട്ടിക്കോണത്തു വാടകക്ക് താമസിക്കുന്ന ഉദയാദാസിനാണ് (54) കുത്തേറ്റത്. ഇയാളെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ താക്കോലിനൊപ്പം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുഖത്താണ് കുത്തിയത്.
കടയുടമ പൂവച്ചൽ പുന്നാംകരിക്കകം കൈരളി ഭവനിൽ പ്രവീണിന്(47) മുഖത്തും ചുണ്ടിലും പരിക്കേറ്റു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കും മർദനം ഏൽക്കുകയും ഇവർ ഇറങ്ങിയോടുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറക്ക് സമീപം മയൂര ഹോട്ടലിലാണ് സംഭവം. കാട്ടാക്കട മാർക്കറ്റിലുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.
ബൈക്കിലെത്തിയ രണ്ടുപേർ കൂടുതൽ കറി വേണമെന്ന് പറഞ്ഞു. മറ്റൊരാൾക്ക് വിളമ്പിക്കൊണ്ടിരുന്ന ജീവനക്കാരൻ ഇവരുടെ അടുത്തെത്തുമ്പോൾ മർദിക്കുകയായിരുന്നു. തുടർന്ന് ഉച്ച ഊണിനുള്ള ഭക്ഷണ സാധങ്ങൾ ഉൾപ്പെടെ ഇവർ വലിച്ചെറിഞ്ഞു. ഇതിനിടെ ആക്രമികളിൽപെട്ട രണ്ടുപേർ കൂടി ബൈക്കിലെത്തി മുൻവശത്തെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു.
കാട്ടാക്കട പൊലീസിൽ പരാതി നൽകി. സംഭവം നടക്കുമ്പോൾ പൊലീസിനെ ഫോണിൽ കിട്ടിയില്ല. പ്രധാനമന്ത്രി വന്നതിനാൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.