കണ്ണൂരിൽ വീട്​ കുത്തിത്തുറന്ന്​ 80 പവനും പണവും കവർന്നു

കണ്ണൂർ: മുഴപ്പിലങ്ങാട്ട്​​ വീട്​ കുത്തിത്തുറന്ന്​ 80 പവനും 20,000 രൂപയും കവർന്നു. ഒമ്പതാം വാർഡിൽ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മൻസിലിലാണ് കവർച്ച നടന്നത്.

ശനിയാഴ്​ച അർധരാത്രി രണ്ടിന്​ ശേഷമാകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ആൾതാമസമുള്ള ഇരുനില വീട്ടിലാണ് മോഷണം നടന്നത്. കണ്ണൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി. പൊലീസ് തെളിവെടുപ്പ് തുടരുകയാണ്​.

മോഷണം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു


Tags:    
News Summary - A house in Kannur was raided and 80 pawans and money were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.