ആലപ്പുഴ: ഫിലിപ്പീൻസിൽ നാലുവർഷത്തെ വെറ്ററിനറി സയൻസ് കോഴ്സ് പഠിക്കാൻപോയ മലയാളി വിദ്യാർഥി എട്ടുവർഷമായിട്ടും തിരിച്ചെത്തിയില്ല. കോവിഡുകാലത്ത് രണ്ടുവർഷം മുടങ്ങിയ കോഴ്സിന്റെ വിവിധയിനങ്ങളിലായി 37 ലക്ഷം രൂപ നൽകിയിട്ടും നാട്ടിലെത്താനായിട്ടില്ല. മോചനം സാധ്യമാകാൻ 10 ലക്ഷം രൂപ കൂടി നൽകണം. അത് കണ്ടെത്താനാവാതെ കണ്ണീരണിഞ്ഞ് കാത്തിരിക്കുകയാണ് കുടുംബം. ആലപ്പുഴ അർത്തുങ്കൽ കുരിശിങ്കൽ വീട്ടിൽ അലോഷ്യസ് വിൽസൺ-സിന്ധു ദമ്പതികളുടെ ഏകമകൻ സാവിയോ അലോഷ്യസാണ് (31) ദുരിതം പേറുന്നത്.
2016ൽ ഫിലിപ്പീൻസ് സാൻകർലോസിലെ വിർജെൻ മിലാഗ്രാസ് സർവകലാശാലക്ക് കീഴിലുള്ള കോളജിൽ ഹൈദരാബാദിലെ ഏജൻസി വഴിയാണ് വെറ്ററിനറി സയൻസ് കോഴ്സിന് ചേർന്നത്. നാലുവർഷത്തെ കോഴ്സിന് യൂനിവേഴ്സിറ്റി നിർദേശിച്ച 15 ലക്ഷവും നൽകി. 2020ൽ കോഴ്സ് പൂർത്തിയാക്കുന്നതിനുമുമ്പ് കോവിഡ് വില്ലനായെത്തി. രണ്ടുവർഷത്തോളം കോഴ്സ് നിർത്തിവെച്ചു.
പുനരാരംഭിച്ചപ്പോൾ വിവിധയിനങ്ങളിലായി 37 ലക്ഷവും നൽകി. 2022 ആഗസ്റ്റിൽ വിസ കാലാവധി കഴിഞ്ഞതോടെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. ചില മലയാളികളുടെ കരുണയിൽ പലയിടത്തായിട്ടാണ് താമസം. കോഴ്സിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ 4.5 ലക്ഷവും ഫീസിന്റെ പിഴത്തുക 2.5 രൂപയും വിസ പുതുക്കാൻ മൂന്നുലക്ഷവുമാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.