പശുക്കളിലെ ചർമ മുഴ രോഗം ഒരു മാസം നീളുന്ന പ്രതിരോധ കുത്തിവെയ്പ് തുടങ്ങി

തിരുവനന്തപുരം : കന്നുകാലികളിലെ വൈറസ് രോഗബാധയായ ചർമ മുഴ രോഗത്തിനെതിരെ ഒരു മാസം നീളുന്ന പ്രതിരോധ കുത്തിവെയ്പ് തുടങ്ങി. ജില്ലാ തല പ്രവർത്തനങ്ങൾക്ക് ഇന്ന് ക്ലിഫ്ഹൗസിലെ ഫാമിൽ വെച്ച് തുടക്കം കുറിച്ചു.

ആദ്യഘട്ടമായി ജില്ലയിലെ മൃഗാശുപത്രികളിൽനിന്നും നിയോഗിച്ചിട്ടുള്ള പ്രത്യേക ടീം അംഗങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തി ഊരുക്കൾക്ക് വാക്സിനേഷൻ നൽകുന്നതാണ്. 75,000 ത്തോളം കന്നുകാലി പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ സംരക്ഷണ ഓഫീസർ ബീന ബീവി അറിയിച്ചു.

Tags:    
News Summary - A month-long vaccination against skin tumor disease in cows has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.