തിരുവരുവനന്തപുരം: വിദ്യാർഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. 10 വിദ്യാർഥി പ്രതിനിധികളെയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്.
കോളജ് യൂനിയൻ കൗൺസിലർമാരാണ് സെനറ്റ്അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. കാട്ടാക്കട കോളജിൽ നടന്ന കൗൺസിലരുടെ ആൾ മാറാട്ടത്തെ തുടർന്ന് അയോഗ്യരായവരെ ഒഴിവാക്കി കൗൺസിലർമാരുടെവോട്ടർപട്ടിക പുനക്രമീകരിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകുന്നത്.
നിലവിലെ സെനറ്റിന്റെ നാല് വർഷ കാലാവധി പൂർത്തിയായെങ്കിലും,നിയമ പ്രകാരം സെനറ്റ് പുനഃസംഘടിപ്പിക്കുന്നതുവരെ നിലവിലെ സെനറ്റിന് തുടരാനാകും.'കേരള'ക്ക് സമാന നിയമ മുള്ള കാലിക്കറ്റ് സർവ്വകലാശാലയിൽ നാല് വർഷം കഴിഞ്ഞിട്ടും ഭരണ സമിതി തുടരുകയാ യിരുന്നു.
യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളുടെ മാനേജർമാരുടെ പ്രതിനിധിയുടെ തെരഞ്ഞെടുപ്പും നടന്നിട്ടില്ല. ചാൻസലർ കൂടിയായ ഗവർണറുടെ സെനറ്റിലേക്കുള്ള 17 അംഗങ്ങളുടെ നാമ നിർദ്ദേശവും ഇതേവരെ നടന്നിട്ടില്ല. നാമനിർദ്ദേശം ചെയ്തവരെ മാത്രം ഉൾപ്പെടുത്തി സിൻ ഡിക്കേറ്റ് താൽക്കാലികമായി രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അതിനിടെ സർക്കാർ ആറ് വിദ്യാഭ്യാസ വിചക്ഷണരെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും നേരിട്ട് നാമനിർദ്ദേശം ചെയ്തത് വിവാദമായി. നാമനിർദ്ദേശം ചെയ്യപ്പെട്ട ആറു പേരിൽ ജെ.എസ്. ഷിജുഖാൻ, അഡ്വ. ജി. മുരളീധരൻപിള്ള, ആർ. രാജേഷ് എക്സ് എം.എൽ.എ എന്നിവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ യാതൊരു പ്രാവീണ്യവുമില്ലെന്നും,നിലവിൽ സി.പി.എം ന്റെ ഔദ്യോഗിക ഭാരവാഹികളാണെന്നും, സർവകലാശാല ഭരണം രാഷ്ട്രീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി ചട്ടവിരുദ്ധമായി സർക്കാർ നടത്തിയ മൂന്ന് പേരുടെ നാമനിർദ്ദേശം റദ്ദാക്കണമെന്നും, ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.