കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ കാറിൽ സ്വകാര്യ കാറിടിച്ച് അപകടം. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ പാനൂർ ജംങ്ഷനിലാണ് അപകടം. ആർക്കും പരിക്കില്ല. വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്.
നെയിംബോർഡും ബോണറ്റും ഭാഗികമായി തകർന്നു. മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തലശ്ശേരിയിൽനിന്നു കല്ലിക്കണ്ടിയിലേക്ക് പോകുകയായിരുന്നു സ്പീക്കർ. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് നിർദേശം നൽകിയിരുന്നു. എന്നാൽ, കാർ മുന്നോട്ട് വന്നു സ്പീക്കറുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.