തിരുവനന്തപുരം: 11 വര്‍ഷത്തിന് മുന്‍പ് അമ്മയെയും മകളെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കായി പ്രത്യേക പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനെയാണ് നിയമിച്ചത്.
2011ആഗസ്റ്റ് 18നാണ് മാറനല്ലൂര്‍ ഊരൂട്ടമ്പലം ഇടത്തറ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ദിവ്യയെും ഒന്നര വയസുളള മകള്‍ ഗൗരിയെയും ദിവ്യയുടെ മുന്‍ പങ്കാളിയായ പൂവ്വാര്‍ മണ്ണാന്‍ വിളാകം മാഹീന്‍ മന്‍സിലില്‍ മാഹീന്‍കണ്ണ് ഊരൂട്ടമ്പലത്ത് നിന്ന് കൂട്ടികൊണ്ട് പോയത്. മാഹീന്‍ കണ്ണിന്റെ നിലവിലെ ഭാര്യ റുക്കിയയുടെ ആവശ്യപ്രകാരം ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാനാണ് മാഹീന്‍കണ്ണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസ് കേസ്. മാഹീൻ കണ്ണ് (45) ഭാര്യ റുക്കിയ (38) എന്നിവരാണ് കേസിലെ പ്രതികൾ.
വിവാഹിതനായ മാഹീൻകണ്ണ് അക്കാര്യം മറച് വച്ചാണ് ദിവ്യയുമായി അടുപ്പത്തിലായതും ഒപ്പം താമസിക്കുകയും ചെയ്തത്. ഈ ബന്ധത്തിലാണ് ഗൗരി എന്ന കുഞ്ഞ് ജനിച്ചതും. ഊരൂട്ടമ്പലത്ത് നിന്ന് പൂവ്വാര്‍ വഴി തമിഴ്‌നാട് ഇരയിമ്മന്‍ തുറയക്ക് സമീപം ആളില്ലതുറയിലെ കടലില്‍ ദിവ്യയെും മകളെയും വലിച്ചെറിഞ്ഞാണ് മാഹീന്‍ കണ്ണ് കൊലപാതകം നടത്തിയത്. തേങ്ങാപ്പട്ടണം, കുളച്ചൽ എന്നിവടങ്ങളിലെ തീരദേശത്ത് നിന്നും തമിഴ്നാട് പൊലീസ് ദിവ്യയുടെയും കുഞ്ഞിന്‍റെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
റൂറല്‍ എസ്. പി. ശിൽപ ദേവയ്യ, എ.എസ്.പി. എം.കെ. സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദിവ്യയുടെയും മകളുടെയും കൊലപാതകം കണ്ടെത്തിയത്. പേരൂര്‍ക്കടയിലെ ചെടി വില്‍പനശാലയില്‍ കോവിഡ് കാലത്ത് നടന്ന വിനീത കൊലക്കേസിലും എം. സലാഹുദ്ദീനെയാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുളളത്. നാൽപതോളം കൊലപാതക കേസുകളില്‍ പ്രോസിക്യൂഷന് വേണ്ടി സലാഹുദ്ദീൻ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.