കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കോട്ടയം പാക്കിലാണ് സംഭവം. പാക്കിൽ സി.എം.സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചുവീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
അഭിരാമിന് മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റു. രണ്ടുപല്ലുകള്‍ ഇളകിയിട്ടുണ്ട്. മേല്‍ചുണ്ടും മുറിഞ്ഞിട്ടുണ്ട്.
ഇന്നലെ സ്‌ക്കൂൾ വിട്ട് വരുന്നതിനിടെയാണ് അപകടം. ബസ് അമിത വേഗതിയാലായിരുന്നെന്നും ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ഇറങ്ങാൻ തയാറായി നൽക്കുകയായിരുന്നു കുട്ടി. സ്റ്റോപ്പിൽ നിർത്താതെ അമിത വേഗത്തിൽ ബസ് മുന്നോട്ടെടുത്തപ്പോൾ കൈവിടട് വീണുപോയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഓട്ടോമാറ്റിക് ഡോറായിരുന്നു ബസിന്റേത്. ഡോർ അടച്ചിരുന്നില്ല. കുട്ടി വീണിട്ടും ബസ് നിർത്തിയില്ല. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുടംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, കുട്ടി ബസിൽ നിന്ന് എടുത്തുചാടിയതാണെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ ആര്‍.ടി.ഒ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.