സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി ' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി -സരിത്തി​െൻറ മൊഴി

കൊച്ചി: സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി ' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയതായി പ്രതി സരിത്തി​െൻറ മൊഴി. എന്‍ഫോഴ്​സ്​മെന്‍റ് ഡയറക്ടറേറ്റിന് സരിത്ത്​ നല്‍കിയ മൊഴിയാണ്​ പുറത്തായത്​.

സന്ദീപ് നായർ ആണ് ഗ്രൂപ്പ്‌ ഉണ്ടാക്കിയതെന്നും പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്‌ന തുടങ്ങിയവരേയും ഗ്രൂപ്പില്‍ അംഗമാക്കിയതായും സരിത്ത്​ ഇ.ഡിയോട്​ പറഞ്ഞതായാണ്​ വിവരം.

ഫൈസൽ ഫരീദുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും റമീസിനാണ് ഫൈസലുമായി ബന്ധമെന്നും സരിത്ത്​ മൊഴി നൽകി.

അതേസമയം പ്രതികള്‍ ഡോളര്‍ കടത്തിയത് ഒമാനിലേക്കാണെന്ന് കസ്റ്റംസ് പറയുന്നത്​. സ്വപ്നയും സരിത്തും ഖാലിദും ഒരുമിച്ചാണ് യാത്ര നടത്തിയത്. ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷെയുമാണെന്നാണ്​ സ്വപ്ന മൊഴി നല്‍കിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    
News Summary - A telegram group was formed under the name 'CPM Committee' for gold smuggling - Sarith's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.