നിലമ്പൂർ: ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് ജനപക്ഷ സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘൻ. നിലമ്പൂർ പ്രസ് ഫോറത്തിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതമൗലികവാദം ഉയർത്തി മുസ്ലിം ലീഗ് അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിക്കുകയാണ്. മതാതിഷ്ഠിത പാർട്ടികളുമായി ഇടതുപക്ഷം ഒരു സഖ്യവും ഉണ്ടാക്കില്ല. പല കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് ടിക്കറ്റ് എടുക്കാൻ കാത്തുനിൽക്കുന്നവരാണ്. സ്പീക്കർക്കെതിരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം അവജ്ഞയോടെ തള്ളിക്കളയുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നാടുകാണി-പരപ്പനങ്ങാടി പാത ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് ടെൻഡർ ഇല്ലാതെയായിരുന്നു. നിയമസഭ സമിതികളുടെ അംഗീകാരത്തോടെ മാത്രമാണ് നിയമസഭയിലെ നിർമാണ പ്രവൃത്തികൾ നടക്കുക.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ചരിത്രവിജയം മൂന്നാംഘട്ടത്തിലും ഉണ്ടാകും. 16ന് ഫലം വരുേമ്പാൾ മലപ്പുറത്ത് യു.ഡി.എഫ് കേന്ദ്രങ്ങൾ നിരാശയിലാകുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.വി. അനിൽ, നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, എൽ.ഡി.എഫ് മുനിസിപ്പൽ കൺവീനർ എൻ. വേലുക്കുട്ടി, മാട്ടുമ്മൽ സലീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.