തിരുവനന്തപുരം: മുസ്ലിംലീഗിനെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. എല്ലാ വർഗീയതയുമായും സന്ധിചെയ്തുകൊണ്ട് കേരളത്തെ നിയന്ത്രിക്കാനാണ് ലീഗ് ശ്രമിച്ചത്. അത് ഹിന്ദു തീവ്രവാദതെത സഹായിക്കുമെന്നും വർഗീയത തുറന്നുകാണിച്ചപ്പോൾ സമസ്തക്ക് മാനസിക ബുദ്ധിമുട്ടാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
മതേതര മുസ്ലീങ്ങളെപ്പോലും മതമൗലീകപക്ഷത്തെത്തിക്കുന്നതില്‍ ലീഗ് മുഖ്യപങ്ക് വഹിച്ചതായും വിജയരാഘവൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇതിന്‍റെ പങ്കുപറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ശരിയായ രാഷ്ട്രീയമാണ് പറഞ്ഞതെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നായിരുന്നു മജീദിന്‍റെ പ്രതികരണം. ഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിൽ സംഘപരിവാർ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയൽ എഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.