സോളാർ കേസ്​ സി.ബി.​െഎക്ക്​ വിട്ടത്​ സ്വഭാവിക നടപടി -വിജയരാഘവൻ

മലപ്പുറം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ്​ കേസ്​ സി.ബി.​െഎക്ക്​ വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. രാഷ്​ട്രീയ നീക്കം എന്ന നിലയിൽ ഇതിനെ കാ​േണണ്ടതില്ലെന്നും അദ്ദേഹം മലപ്പുറത്ത്​ മാധ്യമങ്ങ​േളാട്​ പ്രതികരിച്ചു. പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീതി ഉറപ്പാക്കുന്നതിനുള്ള സ്വാഭാവിക നടപടിയെന്ന നിലയിൽ സർക്കാർ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത്. മറ്റു പല കേസുകളിലും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉയർന്നുവന്നപ്പോൾ ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമം അതി​െൻറ വഴിക്ക് എന്ന നിലപാടാണ് ഇക്കാര്യത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിയമാനുസൃതമായാണ് സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോയത്. അന്വേഷണ കമീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതി​െൻറ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തതാണ്. അതി​െൻറ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നും വിജയരാഘവൻ വ്യക്തമാക്കി. 

Tags:    
News Summary - a vijayaraghavan on solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.