തിരുവനന്തപുരം: ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ് അതിരുകൾ ലംഘിച്ചു. ഒരു ഭാഗത്ത് ബി.ജെ.പിയെയും വേറൊരു ഭാഗത്ത് മുസ്ലിംലീഗ്- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ് അംഗീകരിച്ചുവെന്നും വിജയരാഘവൻ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം ഏകീകരണത്തിന്‍റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ് അംഗീകരിക്കാൻ പാടില്ലായിരുന്നു. ലീഗ് സാമ്പത്തിക സംവരണത്തെ പരസ്യമായി എതിർത്തത് ധ്രുവീകരണമുണ്ടാക്കാനാണ്. സ്വന്തം നിലപാട് എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ് കോൺഗ്രസിനെ നയിക്കുന്നത്.
ലീഗും കോൺഗ്രസും അക്രമ രാഷ്ട്രീയത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.